തായിഫ് - അമിത വേഗതയിൽ കാറോടിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ തായിഫിൽ നിന്ന് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും വിധം അമിത വേഗതയിൽ യുവാവ് കാറോടിക്കുന്നതിന്റെ വീഡിയോ ക്ലിപ്പിംഗ് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകനെ ട്രാഫിക് പോലീസ് തിരിച്ചറിഞ്ഞത്. യുവാവിന്റെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.