Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ കുതിരക്കച്ചവടമെന്ന് ഉമര്‍ അബ്ദുല്ല; ഡിഡിസി വിജയികളില്‍ ബി.ജെ.പിയുടെ സമ്മര്‍ദം

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ജില്ലാ വികസന സമതി തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയും അപ്‌നി പാര്‍ട്ടിയും കുതിരക്കച്ചവടത്തിനു ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല ആരോപിച്ചു.  

സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്തിയതിന് ജമ്മു കശ്മീരിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശംസിച്ചതിനു പിന്നാലെയാണ് ഉമര്‍ അബ്ദുല്ലയുടെ ആരോപണം.

ഡിഡിസി സ്ഥാനാര്‍ത്ഥികളെ സ്വാധീനിക്കാനും വിലയ്ക്ക് വാങ്ങാനും  ബിജെപിയും അപ്നി പാര്‍ട്ടിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചി.  
ബിജെപിയിലോ അപ്നി പാര്‍ട്ടിയിലോ ചേരാന്‍ വജിയിച്ച സ്ഥാനാര്‍ത്ഥികളില്‍ സമ്മര്‍ദം തുടരുകയാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് അംഗത്തെ നിര്‍ബന്ധിച്ച് അപ്‌നി പാര്‍ട്ടിയിലെത്തിച്ചുവന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.

തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്ത ശേഷം മോചിപ്പിക്കണമെങ്കില്‍ അപ്നി പാര്‍ട്ടിയില്‍ ചേരണമെന്ന് അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

 

Latest News