തിരുവനന്തപുരത്ത് 51കാരി ഷോക്കേറ്റു മരിച്ചതില്‍ ദൂരൂഹത; 28കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം- വീട്ടിനുള്ളില്‍ 51കാരിയെ ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരിയാണ് മരിച്ചത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. ശാഖയുടെ ഭര്‍ത്താവ് 28കാരനായ അരുണിനെ കസ്റ്റഡിയിലെടുത്തു. ബാലരാമപുരം സ്വദേശിയായ അരുണും ശാഖയും തമ്മിലുള്ള വിവാഹം രണ്ടു മാസം മുമ്പായിരുന്നു. വീട്ടില്‍വച്ച് അലങ്കാര ലൈറ്റില്‍ നിന്ന് ഷോക്കേറ്റു എന്നാണ് അരുണ്‍ പോലീസിനോട് പറഞ്ഞത്. പുലര്‍ച്ചെയാണ് കാരണക്കോണം മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. മരണം നേരത്തെ സംഭവിച്ചിരുന്നു. ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസെത്തി അരുണിനെ  ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ശാഖയുടെ ബന്ധുക്കളും മരണത്തില്‍ ദൂരൂഹത ആരോപിച്ചു.
 

Latest News