ഭര്‍ത്താവിനെ പിടികൂടാനെത്തിയവര്‍ മക്കളുടെ മുന്നില്‍ ഗര്‍ഭിണിയെ അടിച്ചുകൊന്നു

അല്‍ ഉദൈന്‍- ഭര്‍ത്താവിനെ പിടികൂടാനെത്തിയ ഹൂത്തി ഭീകരര്‍ നാല് മക്കളുടെ മുന്നില്‍വെച്ച് ഗര്‍ഭിണിയായ യുവതിയെ അടിച്ചു കൊന്നു.

യെമനിലെ ഇബ്ബ് പ്രവിശ്യയിലാണ് സംഭവമെന്ന് ആക്ടിവിസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിലെത്തിയ ആയുധധാരികളെ അല്‍ ഉദൈന്‍ ഡിസ്ട്രിക്ടിലെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് അഹ് ലം അല്‍ അശരി എന്ന സ്ത്രീയെ കൊലപ്പെടുത്തിയത്.

ശരീരമാസകലം മര്‍ദനമേറ്റ 29 കാരിയെ ഉല്‍ ഉദൈന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അന്വേഷണം നടത്തി കുറ്റവാളികളായ ഹൂത്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് തായിസ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റസ് ആവശ്യപ്പെട്ടു.

 

Latest News