Sorry, you need to enable JavaScript to visit this website.

കാര്‍ഷിക നിയമം  ഒരു പരീക്ഷണം,  വേണ്ടെങ്കില്‍  ഭേദഗതി ചെയ്യാം-രാജ്‌നാഥ് സിംഗ്

ന്യൂദല്‍ഹി-കാര്‍ഷിക നിയമങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷമെങ്കിലും നടപ്പാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ദല്‍ഹിയില്‍ നടന്ന റാലിയില്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.കാര്‍ഷിക നിയമങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷമെങ്കിലും നടപ്പാക്കാന്‍ അനുവദിക്കണമെന്നും കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെന്ന് കണ്ടെത്തിയാല്‍ അവ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഞങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കട്ടെ. ഇത് ഒരു പരീക്ഷണമായി ശ്രമിക്കാം, കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെങ്കില്‍, സാധ്യമായ എല്ലാ ഭേദഗതികള്‍ക്കും സര്‍ക്കാര്‍ തയ്യാറാകും- റാലിയില്‍ രാജ്‌നാഥ് സിങ് പറഞ്ഞത്.
ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെ ചെറുക്കുന്നതിന് 100 പത്രസമ്മേളനങ്ങളും 700 മീറ്റിംഗുകളും പൊതുറാലികളും നടത്താനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ദല്‍ഹിയിലേയും റാലി.അതേസമയം, കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായാണ് ഒമ്പതു കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി തുക അനുവദിച്ചത്. രാജ്യമെമ്പാടുമുള്ള ഒമ്പതു കോടി കര്‍ഷകരുമായി സംവദിക്കുന്നതിന് ഇടയിലാണ് പണം അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്.കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കും. 
 

Latest News