റിയാദില്‍ റെസ്റ്റോറന്റില്‍ വന്‍ അഗ്നിബാധ

റിയാദ് അല്‍ശിഫാ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലുണ്ടായ അഗ്നിബാധ.

റിയാദ് - ദക്ഷിണ റിയാദില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ വന്‍ അഗ്നിബാധ. അല്‍ഹസം ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന, പ്രശസ്തമായ റെസ്റ്റോറന്റ് കമ്പനിക്കു കീഴിലെ ശാഖയിലാണ് തീപ്പിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഇരുനില കെട്ടിടത്തിലാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. കെട്ടിടം ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു. അഗ്നിബാധയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

 

Latest News