കണ്ണൂര്‍- പാലത്തായി പീഡനക്കേസ് പതിയും ബി.ജെ.പി പ്രവര്‍ത്തകനുമായ പത്മരാജന്റെ വീടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചു.
പത്മരാജന്റെ അമ്മയും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച നടന്ന സംഭവത്തിനു പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ബാത്ത് റൂമില്‍ വെച്ചും പുറത്തുവെച്ചും പീഡിപ്പിച്ചെന്നാണ് അധ്യാപകനായ പത്മരാജനെതിരായ കേസ്.