തിരുവനന്തപുരം- ഡിസംബർ 28 തിങ്കളാഴ്ച മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷ്‌നമാരുടെയും തെരഞ്ഞെടുപ്പ് നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരുകയാണ്. 28ന് .രാവിലെ 11ന് അധ്യക്ഷന്മാരുടെയും ഉച്ചതിരിഞ്ഞ് 2ന് ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പാവും നടക്കുക. ത്രിതലപഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30 ന് രാവിലെ 11നും ഉപാധ്യക്ഷന്മാരുടേത് ഉക്കകഴിഞ്ഞ് 2നും നടക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ-ഉപാദ്ധ്യക്ഷന്മാരെയും തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ പാര്ട്ടികളിലും മുന്നണിയിലും പുരോഗമിക്കുകയാണ്. ഇന്നും നാളെയുമായി ഇക്കാര്യത്തിൽ അന്തിമതീരുമാനങ്ങൾ വരും.. സ്ഥാനത്തിനുവേണ്ടിയുള്ള പടലപ്പിണക്കൾ പറഞ്ഞുതീർക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തദ്ദേശസ്ഥാപനങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സ്വതന്ത്രന്മാർ ചിലയിടങ്ങളിൽ നിരണ്ണായകമാണ്. ഇവരുടെ പിന്തുണഉറപ്പാക്കാനുള്ള നീക്കങ്ങൾ ഇന്നും നാളെയുമായി നടക്കും.
അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇതുസംബന്ധിച്ച മാർഗ്ഗ നിർദ്ദേശം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. തിരഞ്ഞെടുപ്പിനുള്ള യോഗം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഓഫീസിലാണ് നടത്തേണ്ടത്. യോഗംനടത്തുന്ന തീയതി, ദിവസം, സമയം, സ്ഥലം, എന്നിവ അറിയിക്കുന്ന നോട്ടീസ് എല്ലാ അംഗങ്ങൾക്കും, കൗൺസിലർമാർക്കും ഏറ്റവും കുറഞ്ഞത് യോഗ തീയതിക്ക് മൂന്ന് പൂർണ്ണദിവസങ്ങൾക്ക് മുമ്പ് നൽകണം. പൂർണ്ണദിവസങ്ങൾ കണക്കാക്കുമ്പോൾ അവധി ദിവസങ്ങൾ ഉൾപ്പെടുത്തേണ്ടതും എന്നാൽ യോഗം നടക്കുന്ന തീയതിയും യോഗത്തിനുളള നോട്ടീസ് നൽകിയ തീയതിയും ഒഴിവാക്കേണ്ടതുമാണ്.






