ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ

തിരുവനന്തപുരം- തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ആര്യ രാജേന്ദ്രൻ ചുമതലയേൽക്കും. 21 വയസുള്ള ആര്യ മേയറാകുന്നത് കേരള ചരിത്രത്തിലെ വേറിട്ട സംഭവമാകും. മുടവൻമുഗളിൽനിന്നുള്ള കൗൺസിലറാണ് ആര്യ. യുവതലമുറയുടെ പ്രതിനിധിയാണ് ആര്യ. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇക്കാര്യം തീരുമാനിച്ചത്. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം എടുക്കും. 
 

Latest News