കൊച്ചി- മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട കിയാൽ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. അഗ്‌നിരക്ഷ സേന അസിസ്റ്റന്റ് മാനേജർ കെ.എൽ രമേശനെയാണ് പുറത്താക്കിയത്. പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് രമേശൻ പോസ്റ്റിട്ടിരുന്നു. അച്ചടക്കലംഘനം നടത്തിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്നാണ് കിയാൽ വിശദീകരണം. കിയാൽ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രമേശൻ വ്യക്തമാക്കി.






