കാർഷിക നിയമം പിൻവലിക്കില്ല-മോഡി

ന്യൂദൽഹി- കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്നും കർഷകരുമായി നടത്തിയ ഓൺലൈൻ സംവാദത്തിൽ മോഡി വ്യക്തമാക്കി. കർഷകരുടെ ക്ഷേമത്തിന് വേണ്ടി 18000 കോടിയുടെ കിസാൻ സമ്മാൻ കൈമാറുമെന്നും മോഡി വ്യക്തമാക്കി. കർഷകരുടെ എക്കൗണ്ടിലാക്കാണ് തുക കൈമാറുക. ഒൻപത് കോടി കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും മോഡി വ്യക്തമാക്കി. ചിലർ കളവും അവാസ്തവ കഥകളും പ്രചരിപ്പിക്കുകയാണെന്നും മോഡി ആരോപിച്ചു. 
 

Latest News