പന്തളത്ത് സി.പി.എം വോട്ടുമറിച്ചെന്ന് സി.പി.ഐ

പത്തനംതിട്ട- ബി.ജെ.പി വിജയിച്ച പന്തളം നഗരസഭയിൽ സി.പി.എം വോട്ടുമറിച്ചെന്ന ആരോപണവുമായി സി.പി.ഐ. പന്തളം നഗരസഭയിൽ മത്സരിച്ച ഏഴു സീറ്റുകളിൽ ഒരിടത്ത് മാത്രമാണ് ജയിച്ചത്. നഗരസഭയ്ക്കു പുറമെ  ഗ്രാമപഞ്ചായത്തുകളിലും സിപിഐക്ക് തിരിച്ചടി നേരിട്ടു.  ഇടതുമുന്നണി വലിയ നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പിലാണ് ജില്ലയിൽ സി.പി.ഐക്ക് തിരിച്ചടി. താഴെത്തട്ടിൽ ഉയർന്നുവന്ന ആരോപണങ്ങളും സംഘടനാ സംവിധാനത്തിൽ വീഴ്ച പറ്റിയോ എന്നും പരിശോധിക്കും. മണ്ഡലം കമ്മിറ്റികൾ നൽകുന്ന റിപ്പോർട്ട് ജില്ലാ ഘടകം സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. സി.പി.ഐ തോറ്റ മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് വിജയിച്ചത്. 
 

Latest News