ന്യൂദൽഹി- പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രതിഷേധം. വാജ്പേയ് അനുസ്മരണ ചടങ്ങിൽ ആം ആദ്മി അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രതിഷേധിച്ചു. എ.എ.പി അംഗങ്ങളാണ് മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. കർഷക സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.






