ദല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്  സമ്മാനമായി കേരളത്തിന്റെ കൈതച്ചക്ക 

മൂവാറ്റുപുഴ-കേന്ദ്രഗവണ്‍മെന്റിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എറണആകുളം വാഴക്കുളത്തു നിന്ന് സൗജന്യമായി പൈനാപ്പിള്‍ എത്തിക്കുന്നു കര്‍ഷകരുടെ ഭക്ഷ്യ ആവശ്യത്തിനായി 20 ടണ്‍ വരുന്ന ഒരു ലോഡ് പൈനാപ്പിള്‍ ദല്‍ഹിയിലേക്ക്  അയച്ചാണ് പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ അസോസിയേഷന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്. ഇന്നലെ വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ നിന്ന് പൈനാപ്പിളുമായി വാഹനം ദല്‍ഹിക്കു പുറപ്പെട്ടു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൈതച്ചക്ക വിളയുന്ന പ്രദേശമാണ് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖല. 
 

Latest News