വീട്ടിലിരുന്ന് ജോലി:  തട്ടിപ്പിനെ കുറിച്ച്  കേരള പോലീസ് മുന്നറിയിപ്പ് 

തിരുവനന്തപുരം- വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന ഓഫറുമായി വരുന്ന പുതിയ തട്ടിപ്പുകളെ കുറിച്ച് ജാഗ്രതാ നിര്‍ദേശവുമായി കേരള പോലിസ്. വാട്‌സ് ആപ്പ് വഴി നടക്കുന്ന തട്ടിപ്പിന് ഇരയാകരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്. മെസ്സേജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് അയാല്‍ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാര്‍ക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിക്കുക മാത്രമല്ല, വാട്‌സ്ആപ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ടെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നല്‍കുന്നു

.
 

Latest News