എൻ.ആർ.കെ ഇൻഷുറൻസ് പരിരക്ഷ രണ്ട് ലക്ഷത്തില്‍നിന്ന് നാല് ലക്ഷമാക്കി

 തിരുവനന്തപുരം-  ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് നോർക്ക റൂട്ട്സ് നല്കുന്ന എൻ.ആർ.കെ. ഇൻഷുറൻസ് കാർഡുകൾക്കുള്ള  പരിരക്ഷ രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമാക്കി ഉയർത്തി.

അപകടത്തെ തുടർന്ന് സ്ഥിരമായോ, ഭാഗികമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക.  അപകട മരണം സംഭവിക്കുകയാണെങ്കില്‍ തുക ആശ്രിതർക്ക് ലഭിക്കും.

2020 മേയ്  22 മുമ്പ് അംഗങ്ങളായവർക്ക്  പ്രീമിയം പുതുക്കുന്ന മുറയ്ക്ക് വർദ്ധിപ്പിച്ച ആനുകൂല്യത്തിന് അർഹതയുണ്ടാകും.
നോർക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org-ൽ  (service-ൽ insurance card option-ൽ ) 315  രൂപയടച്ചു തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം.

മൂന്ന് വർഷമാണ്  കാർഡിന്റെ കാലാവധി .കുറഞ്ഞത്  രണ്ട് വർഷമായി  മറ്റു സംസ്‌ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 മുതൽ 70 വയസ്സു വരെയുള്ള കേരളീയർക്ക് അപേക്ഷിക്കാം.

മറ്റ് സംസ്ഥാനത്ത് താമസിക്കുന്നതിന്‍റെ അംഗീകൃത രേഖ,  ജനന തിയതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം  സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾ 18004253939  എന്ന ടോൾ ഫ്രീ നമ്പറിലും.  0471  2770528, 2770543 ,27705143 എന്നീ നമ്പറുകളിലും ലഭിക്കും.

Latest News