ന്യൂദല്‍ഹി- കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
എതിര്‍ക്കുന്ന എല്ലാവരേയും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭീകരരെന്ന് വിളിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. കര്‍ഷകരായാലും തൊഴിലാളികളായാലും മോഹന്‍ ഭാഗവതായാല്‍ പോലും മോഡിക്ക് ഭീകരരാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ത്തി മൂത്ത മുതലാളിമാര്‍ക്ക് വേണ്ടിയാണ് മോഡി പണം ഉണ്ടാക്കുന്നത്.
നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ക്കണമന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.






