Sorry, you need to enable JavaScript to visit this website.

എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തില്ല; പോലീസുകാരന്‍ റോഡ് വൃത്തിയാക്കണം

കലബുര്‍ഗി- മകനെ തട്ടിക്കൊണ്ടുപോയെന്ന അമ്മയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ പോലീസുകാരന് റോഡ് വൃത്തിയാക്കല്‍ ശിക്ഷ.കർണാടകയിലാണ് സംഭവം.
ഒരാഴ്ചത്തേക്ക് ചുമതലയുള്ള പോലീസ് സ്‌റ്റേഷന് മുന്നിലെ റോഡ് വൃത്തിയാക്കാന്‍ കര്‍ണാടക ഹൈക്കോടതിയിലെ കലബുര്‍ഗി ബെഞ്ചാണ്  ബസാര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് (എസ്എച്ച്ഒ) ഇത്തരത്തില്‍ ശിക്ഷ നല്‍കിയത്.
2020 ഒക്ടോബര്‍ 20 മുതല്‍ മകന്‍ സുരേഷിനെ കാണാനില്ലെന്ന് കാണിച്ച് അമ്മ താരബായ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിച്ചതിന് ശേഷമാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ചട്ടങ്ങള്‍ മനസ്സിലാക്കാതെയാണ് പോലീസുകാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടതി വിമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കലബുര്‍ഗി സിറ്റി കമ്മീഷണര്‍ സതീഷ് പറഞ്ഞു

 

Latest News