Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് ഒന്നര വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്-മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലുള്ള ഒന്നരവയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറയില്‍ കഷായപ്പടിയിലുളള ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

വയറുവേദനയെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ്  ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കല്‍ കോളേജിന് സമീപം കോട്ടാംപറമ്പില്‍ നേരത്തെ ഷിഗെല്ല രോഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുമായി കല്ലമ്പാറയിലെ കേസിന് ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

Latest News