തുറന്ന ജയിലില്‍നിന്ന് രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം- നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്ന് രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപ്പെട്ടു.
വീരണകാവ് രാജേഷ് കുമാര്‍, ശ്രീനിവാസന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ജോലിക്ക് പോയശേഷം രാത്രി ഇരുവരും ജയിലില്‍ തിരിച്ചെത്തിയില്ല. തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്ത പ്രതിയാണ് രാജേഷ് കുമാര്‍. ഇളവുകളില്ലാത്ത ജീവപര്യന്തം അനുഭവിച്ചുവരികയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ശ്രീനിവാസന്‍ ജയിലിലെത്തിയത്.

 

Latest News