പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ബാങ്ക് ജീവനക്കാരിയെ കൊന്ന് മൃതദേഹം കത്തിച്ചു

അമരാവതി- പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരിയായ യുവതിയെ ശ്വാസംമുട്ടിച്ച് കൊല്ലപ്പെടുത്തി മൃതദേഹം കത്തിച്ചു. പ്രതികളെ കണ്ടെത്തിയിട്ടില്ല. യുവതിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ രണ്ടു യുവാക്കളെ സംശയിക്കപ്പെടുന്നു. ആന്ധ്ര പ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ധര്‍മവരത്താണ് സംഭവം. കൊല്ലപ്പെട്ട സ്‌നേഹലതയെ ചൊവ്വാഴ്ച കാണാതായിരുന്നു. തുടര്‍ന്ന് മതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം ബുധനാഴ്ച വിജനമായ പ്രദേശത്ത് കണ്ടെത്തിയത്. രാജേഷ്, കാര്‍ത്തിക എന്നീ രണ്ടു യുവാക്കള്‍ സ്‌നേഹലതയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയിരുന്നതായും അവരുടെ പ്രണയാഭ്യര്‍ത്ഥനകളെ നിരസിച്ചിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. എസ്ബിഐയില്‍ കരാര്‍ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട സ്‌നേഹലത.

Latest News