ന്യൂദൽഹി- കോവിഡ് ലോക്ഡൗൺ കാലത്ത് ജനങ്ങളെ ഏറെ സഹായിച്ച എം.പി മാരുടെ പട്ടികയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്ത്. ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗവേൺഐ നടത്തിയ സർവേയിലാണ് രാഹുൽ മൂന്നാം സ്ഥാനത്ത് എത്തിയത്. ലോക്ഡൗണിൽ സ്വന്തം നിയോജകമണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിച്ച എം.പി മാരെ കണ്ടെത്തുന്നതിനായിരുന്നു സർവേ നടത്തിയത്. അന്തിമ പട്ടികയിൽ എത്തിയ 25 എം.പിമാരിൽനിന്നാണ് അവസാനത്തെ പത്തുപേരെ തെരഞ്ഞെടുത്തത്. ബി.ജെ.പി എം.പി അനിൽ ഫിറോജിയ, വൈ.എസ്.ആർ കോൺഗ്രസിലെ അദാല പ്രഭാകര റെഡ്ഢി എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.






