ബ്രിട്ടീഷ് യാത്രാനിരോധം നീക്കി ഫ്രാന്‍സ്, ട്രക്കുകള്‍ നീങ്ങുന്നു

ലണ്ടന്‍- ബ്രിട്ടനുമായുള്ള യാത്രാനിരോധം നീക്കം യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ തീരുമാനിച്ചതോടെ, ബ്രിട്ടീഷ് അതിര്‍ത്തിയില്‍ കെട്ടിക്കിടന്ന ആയിരക്കണക്കിന് ട്രക്കുകള്‍ ഫ്രാന്‍സിലേക്ക് നീങ്ങി. ലണ്ടനില്‍നിന്ന് പാരീസിലേക്ക് തീവണ്ടി മാര്‍ഗം യാത്രക്കാരും ഇന്നലെ എത്തി.

കെന്റിലെ താല്‍ക്കാലിക പാര്‍ക്കിംഗില്‍ 3800 ലോറികളാണ് നിര്‍ത്തിയിട്ടിരുന്നത്. വകഭേദം വന്ന വൈറസ് ലണ്ടനില്‍ വ്യാപകമായി കണ്ടെത്തിയതോടെയാണ് ലോകരാജ്യങ്ങള്‍ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള യാത്രാമാര്‍ഗങ്ങള്‍ അടച്ചത്.

 

Latest News