ന്യൂദല്‍ഹി- ഈവര്‍ഷത്തെ ലക്ഷ്മിപൂജ പരിപാടിക്കും ദീപാവലി തത്സമയം സംപ്രേഷണം ചെയ്തതിനുമായി ദല്‍ഹി ആംആദ്മി സര്‍ക്കാര്‍ ആറ് കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ. ദല്‍ഹി ടൂറിസം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി ആക്ടിവിസ്റ്റായ സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു. ഇക്കാര്യത്തില്‍ ദല്‍ഹി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
2020 നവംബര്‍ 14 ലെ ലക്ഷ്മി പൂജ പരിപാടിക്കും അരവിന്ദ് കെജ്‌രിവാളിന്റെ തത്സമയ സംപ്രേഷണത്തിനുമായി ദല്‍ഹി സര്‍ക്കാര്‍ നികുതിദായകരുടെ ആറ് കോടി ചെലവഴിച്ചുവെന്ന് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു. 30 മിനിറ്റ് പരിപാടിക്കായാണ് ഇത്രയും തുക ചെലവഴിച്ചതെന്നും ഒരു മിനിറ്റിന് 20 ലക്ഷം രൂപ ചെലവായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.