Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൂഫിയും സുജാതയും സംവിധായകൻ ഷാനവാസ് അന്തരിച്ചു

കൊച്ചി- സൂഫിയും സുജാതയും സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് ഒരാഴ്ചയായി കോയമ്പത്തൂർ കെ.ജി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലേക്ക് കൊണ്ടുവന്നിരുന്നു. അധികം വൈകാതെ മരണം സംഭവിച്ചു. അട്ടപ്പാടിൽ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. മലപ്പുറം പൊന്നാനി, നരണിപ്പുഴ സ്വദേശിയാണ്.
മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസായ സൂഫിയും സുജാതയുംചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും ഷാനവാസാണ് നിർവഹിച്ചത്.
എഡിറ്ററായാണ് സിനിമാലോകത്ത് സജീവമാകുന്നത്. പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തി. ജാതീയത ചർച്ചയായ 'കരി'യാണ് ആദ്യ ചിത്രം. ഷാനവാസ് മരിച്ചതായി രാവിലെ വാര്‍ത്ത പ്രചരിച്ചിരുന്നു. 
 

Latest News