മലപ്പുറം- പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. കേരള രാഷ്ട്രീയം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും മുസ്്‌ലിം ലീഗ് നേതൃയോഗത്തിൽ തീരുമാനമായി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പും നടക്കുംവിധം ലോക്‌സഭ അംഗത്വം രാജിവെക്കാനാണ് തീരുമാനം.