കേരളത്തില്‍ സ്വര്‍ണ വില ഇടിഞ്ഞു,  വാങ്ങാന്‍ നല്ല സമയം

കോഴിക്കോട്-കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയര്‍ന്നു നിന്ന സ്വര്‍ണ്ണ വിലയില്‍ ഇന്ന്  വന്‍ ഇടിവ് രേഖപ്പെടുത്തി.  പവന്  320 രൂപയാണ് ഇന്ന് കുറഞ്ഞത്. സംസ്ഥാനത്ത്  37,280 രൂപയ്ക്കാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്.  ഒരു ഗ്രാമിന്  4,660 രൂപയാണ് ഇന്നത്തെ നിരക്ക്.സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയ!ര്‍ന്ന വില രേഖപ്പെടുത്തിയത്  ഡിസംബര്‍ 21നായിരുന്നു. 37,680 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഡിസംബ!ര്‍ ഒന്നിനായിരുന്നു ഏറ്റവും കുറഞ്ഞ സ്വര്‍ണ വില. പവന് 35,920 രൂപയായിരുന്നു ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയത്.  ഇന്ത്യന്‍ വിപണിയില്‍ പൊതുവേ സ്വര്‍ണ്ണത്തിനും  വെള്ളിയ്ക്കും വില കുറയുകയാണ്. 
 

Latest News