Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു, തെരഞ്ഞെടുപ്പിലേക്ക് 

ടെല്‍ അവീവ്- പാര്‍ലമെന്റ് പിരിച്ചുവിട്ടു. രണ്ടുവര്‍ഷത്തിനിടെ നാലാമത്തെ പൊതുതെരഞ്ഞെടുപ്പിലേക്ക് ഇസ്രായില്‍. ബജറ്റ് പാസാക്കുന്നതില്‍ ഭരണകക്ഷിയിലുണ്ടായ അഭിപ്രായ ഭിന്നതയാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഭിന്നത കാരണം ബജറ്റ് പാസാക്കാന്‍ സാധിച്ചില്ല. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തന്ത്രമാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതിലേക്ക് എത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം രണ്ടു തെരഞ്ഞെടുപ്പും ഈ വര്‍ഷം ഒരു തെരഞ്ഞെടുപ്പും നടന്നിരുന്നു ഇസ്രായേലില്‍. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് വീണ്ടും വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം സഖ്യസര്‍ക്കാരുകള്‍ രൂപീകരിച്ചുവെങ്കിലും അധികകാലം മുന്നോട്ട് പോയില്ല. ഇപ്പോള്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഭരണസഖ്യത്തിലെ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. 


 

Latest News