മാസ്‌ക് ധരിക്കാത്തവരെ പിടികൂടാൻ സൗദിയിൽ രഹസ്യപോലീസും

തുറൈഫ് - സൗദിയുടെ ഉത്തര പ്രവിശ്യയിൽ ഒരാഴ്ച്ചക്കിടെ പന്ത്രണ്ട് പേർക്ക് കൊറോണ  ബാധിച്ചതിനാൽ പോലീസ് നടപടികൾ ശക്തമാക്കി. മാസ്‌ക് ധരിക്കാത്തവർക്ക് പിഴ ചുമത്താൻ ശക്തമായ നടപടിയുടെ ഭാഗമായി രഹസ്യ പോലീസും പരിശോധന നടത്തുന്നു. യൂണിഫോം ധരിക്കാതെ പോലീസ് സാധാരണ വാഹനത്തിൽ വന്ന് മാസ്‌ക് ധരിക്കാത്ത നിരവധിയാളുകൾക്ക് പിഴ ചുമത്തിയിരിക്കുകയാണ്. ഇന്ത്യക്കാരും  പാക്കിസ്ഥാനികളും ഈജിപ്തുകാരും അടക്കം കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ നൽപ്പത്തിലധികം പേരെ പോലീസ് പിടികൂടി. ഇതിൽ പകുതിയിലധികവും മാസ്‌ക് മൂക്കിന്റെ താഴെ ധരിച്ചവരാണ്. മാസ്‌ക്ക് മൂക്കിന് താഴെ ധരിക്കുന്നവർക്ക് പിഴ ചുമത്തുന്നുണ്ട്. 
 

Latest News