ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിച്ച് മരണസംഖ്യ ഒന്നര ലക്ഷത്തിലേക്ക് നീങ്ങവെ, വാക്‌സിനേഷന്‍ വൈകുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ലോകത്ത് ഇതിനകം 23 ലക്ഷം പേര്‍ക്ക് കോവിഡ് വാകിസന്‍ നല്‍കി.
ചൈന, യു.എസ്,യു.കെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ആരംഭിച്ചു. ഇന്ത്യയുടെ കണക്ക് എപ്പോള്‍ വരുമെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ചോദിച്ചു.
വിവിധ രാജ്യങ്ങളില്‍ കോവിഡ് വാക്‌സിന്‍ ആരംഭിച്ചതിന്റെ ഗ്രാഫ് കൂടി ചേര്‍ത്താണ് രാഹുലിന്റെ ട്വീറ്റ്.