തെരുവ് നായക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു

മലപ്പുറം- കുറ്റിപ്പുറം എടച്ചലം കാളപൂട്ട് കണ്ടത്തിന് സമീപം വയോധികനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. വടക്കേക്കളത്തില്‍ ശങ്കരന്‍ (65) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് ശരീരമാകെ നായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.
 
തുടര്‍ന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: സിന്ധു, വിനോദിനി, പ്രീത, മണി.

 

Latest News