തൃശൂർ- കൊരട്ടിയിൽ വീട്ടുകാരെ ബന്ദികളാക്കി പണവും ആഭരണവും കവർന്നു. നാലര പവനും പതിനായിരം രൂപയും എ.ടി.എം കാർഡുകളും നഷ്ടപ്പെട്ടു. കൊരട്ടി ഗംഗാ നഗറിൽ ശങ്കരസുബ്രഹ്മണ്യന്റെ വീട്ടിലാണ് കവർച്ച. പുലർച്ചെയാണ് സംഭവം. വീട്ടുകാർ രാവിലെ എഴുന്നേറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ വാതിൽ പുറത്തു നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് വീട് പരിശോധിച്ചതിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന നാലര പവൻ ആഭരണങ്ങളും പണമടങ്ങിയ പേഴ്‌സും എ.ടി.എം കാർഡുകളും നഷ്ടപ്പെട്ടതായി അറിഞ്ഞതെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. പോലീസും വിരലടയാള വിദ്ഗധരുമെത്തി പരിശോധന നടത്തി. അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.