പോക്‌സോ കേസ്; ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാന് മുൻകൂർ ജാമ്യം

തലശ്ശേരി-പ്രായപൂർത്തിയാവാത്ത പെൺകുട്ടികളോട് അശ്ലീല ഭാഷയിൽ സംസാരിച്ചുവെന്ന കുറ്റാരോപണത്തെ തുടർന്ന്  പോക്‌സോ കേസിൽ പ്രതി ചേർക്കപ്പെട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ ഡോ.ഇ.ഡി. ജോസഫിന് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം.  പരാതിക്കാരായ കുട്ടികളുടെ താമസ പരിധിയിൽ പ്രവേശിക്കുകയോ കേസ് വിഷയത്തിൽ ഇടപെടാനോ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുമ്പോൾ ചോദ്യം ചെയ്യാനായി ഹാജരാവണം  ചോദ്യം ചെയ്യലിൽ അറസ്റ്റ് ചെയ്യുന്നുവെങ്കിൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയക്കണമെന്ന് പോലീസിനും നിർദ്ദേശമുണ്ട്.  തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(രണ്ട്) ആണ്  മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ  അന്തിമ തീർപ്പ് ഉണ്ടാവുന്നത് വരെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഇതേ കോടതി ഉത്തരവിട്ടിരുന്നു. കുടിയാന്മല പോലീസ് പരിധിയിലെ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെയും സഹോദരിയുടെയും പരാതിയെ തുടർന്നാണ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനെതിരെ പോക്‌സോ വകുപ്പിൽ രണ്ട് കേസുകൾ തലശ്ശേരി പോലിസ് രജിസ്റ്റർ ചെയ്തിതിരുന്നത്. രണ്ട് കേസുകളിലും ഇദ്ദേഹത്തിന് ഇതോടെ മുൻകൂർ ജാമ്യം അനുവദിച്ചു. എരഞ്ഞോളി ആഫ്റ്റർ കേയർ ഹോമിൽ വച്ച് മൊഴിയെടുക്കുന്നതിനിടയിൽ ഇദ്ദേഹം അശ്ലീല ഭാഷയിൽ ചോദ്യങ്ങൾ ഉന്നയിച്ചുവെന്നാണ് ആരോപണം.
 

Latest News