Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗവർണറെ തിരിച്ചുവിളിക്കണം-വി.ഡി സതീശൻ

തിരുവനന്തപുരം- കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേർക്കണമെന്ന സംസ്ഥാന സർക്കാറിന്റെ നിർദ്ദേശം തള്ളിയ ഗവർണറെ തിരിച്ചുവിളിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. അമിത് ഷായുടെ കക്ഷത്തിൽ തലവെച്ച് കിടക്കുന്ന സംസ്ഥാന സർക്കറീന് ഗവർണർക്കെതിരെ എന്ത് ചെയ്യാനാകുമെന്നും സതീശൻ ചോദിച്ചു. 
 പ്രത്യേക സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശ അതേപടി അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നും നിരസിക്കണമെങ്കിൽ ശുപാർശയിൽ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും ഉണ്ടാകണമെന്നും സതീശൻ പറഞ്ഞു. 
നിയമസഭ സമ്മേളനം വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരമില്ല. മന്ത്രിമാരുടെ പ്രോസിക്യൂഷൻ അനുവാദം, ബില്ലുകളുടെ അനുമതി,സർവ്വകലാശാലകളിലെ നിയമനം തുടങ്ങിയ കാര്യങ്ങളിലാണ് ഗവർണർക്ക് വിവേചനാധികാരമുളളത്. Nabam Rebia Vs Deptuy Speaker എന്ന സുപ്രധാനമായ കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് ഗവർണറുടെ വിവേചന അധികാരം പരിമിതമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമസഭകൾ സമ്മേളിക്കുന്നത് സംബന്ധിച്ച് ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശകൾ നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. തുടർച്ചയായി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഏജന്റായി പ്രവർത്തിക്കുന്ന ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ പ്രതികരിക്കുന്നില്ല എന്ന് മാത്രമല്ല, സന്ധിയിലേർപ്പെട്ടിരിക്കുക കൂടിയാണെന്നും സതീശൻ ആരോപിച്ചു.
 

Latest News