പട്‌ന-ബിഹാറില്‍ തെരഞ്ഞെടുപ്പ് വൈകാതെ നടക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. എന്‍ഡിഎയിലെ ഭിന്നതകള്‍ അടുത്ത വര്‍ഷം ബിഹാറില്‍ ഇടക്കാല നിയമസഭാ തെരഞ്ഞെടുപ്പിനു വഴിയൊരുക്കുമെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. നിയമസഭാ തെരഞ്ഞെടുപ്പു ഫല അവലോകനത്തിനായി ചേര്‍ന്ന ആര്‍ജെഡി നേതൃയോഗത്തിലാണ് തേജസ്വി യാദവ് ഇടക്കാല തെരഞ്ഞെടുപ്പിനു തയാറെടുത്തിരിക്കാന്‍ പാര്‍ട്ടിക്കു നിര്‍ദേശം നല്‍കിയത്. മഹാസഖ്യത്തിന്റെ പരാജയത്തിനു കാരണം സഖ്യകക്ഷിയായ കോണ്‍ഗ്രസാണെന്നു യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. സീറ്റു വിഭജനത്തില്‍ അര്‍ഹിക്കുന്നതിലുമധികം സീറ്റുകള്‍ കോണ്‍ഗ്രസ് വിലപേശി വാങ്ങിയെങ്കിലും തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നാണ് ആരോപണമുയര്‍ന്നത്. കോണ്‍ഗ്രസിനെതിരായ ആരോപണത്തെ കുറിച്ചു തേജസ്വി യാദവ് നേരിട്ടു പ്രതികരിച്ചില്ല. മുന്നണി രാഷ്ട്രീയത്തില്‍ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരുമെന്നു തേജസ്വി വിശദീകരിച്ചു.