Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി പളനിസ്വാമി വാരിക്കൂട്ടി,   അഴിമതി തെളിവുകളുമായി  സ്റ്റാലിന്‍

ചെന്നൈ-തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കെതിരെ അഴിമതി തെളിവുകളുമായി ഡി.എം.കെ അധ്യക്ഷന്‍ എം. കെ സ്റ്റാലിന്‍. മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള 98 പേജുള്ള വിവരങ്ങളാണ് സ്റ്റാലിനും സംഘവും ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതിന് നല്‍കിയിരിക്കുന്നത്.പളനിസ്വാമിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരായ ഡി.എം.കെ നേതാക്കളായ എ. രാജ, തുറൈമുരുകന്‍, ടി.കെ.എസ്, ഇലങ്കോവന്‍, ആര്‍.എസ് ഭാരതി എന്നിവരടങ്ങിയ സംഘമാണ് സ്റ്റാലിനൊപ്പം ഗവര്‍ണറെ കണ്ടത്. സംസ്ഥാനത്തെ വിജിലന്‍സ് അഴിമതി വിരുദ്ധ വകുപ്പിന് ഈ അഴിമതികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നെങ്കിലും എ.ഐ.എ.ഡി.എം.കെ മന്ത്രിമാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. തമിഴ്‌നാട് മന്ത്രിയായ എസ്.പി വേലുമണി, തങ്കമണി, ജയകുമാര്‍, ആര്‍.ബി ഉദയകുമാര്‍, വിജയഭാസ്‌കര്‍ എന്നിവര്‍ നടത്തിയ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ താന്‍ നല്‍കിയ രേഖകളില്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിപാര്‍ട്ട്‌മെന്റിന് തെളിവുകള്‍ നേരത്തെ കൈമാറിയിരുന്നു. സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. പക്ഷെ മുഖ്യമന്ത്രി കോടതിയെ സമീപിച്ച് അന്വേഷണത്തിനെതിരെ സ്‌റ്റേ വാങ്ങിച്ചു. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകരുമായി തങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. 
 

Latest News