ഇന്ത്യയില്‍ നാല് വര്‍ഷത്തിനിടെ  പുള്ളിപ്പുലികള്‍ എണ്ണം   60 ശതമാനം കൂടി 

ന്യൂദല്‍ഹി-ഇന്ത്യയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ പുള്ളിപ്പുലികള്‍ 60 ശതമാനം വര്‍ദ്ധിച്ചു. 2014 ല്‍ 8000 പുള്ളിപ്പുലികള്‍ ഉണ്ടായിരുന്നത് 2018ല്‍ 12,852 ആയെന്ന് വനംമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കടുവകളുടേയും, സിംഹത്തിന്റേയും എണ്ണത്തിലും സമാനമായ വര്‍ധനയുണ്ടാവുമെന്ന് കേന്ദ്രമന്ത്രി വിശദമാക്കി. ക്യാമറ ട്രാപ്പിംഗ് രീതി ഉപയോഗിച്ചാണ് കണക്കുകള്‍ എടുത്തത്. മധ്യപ്രദേശിലാണ് എറ്റവുമധികം പുള്ളിപ്പുലികളെ കണ്ടെത്തിയത്. 3421 പുള്ളിപ്പുലികളെയണ് ഇവിടെ കണ്ടെത്തിയത്. കര്‍ണാടകയില്‍ 1783ഉം മഹാരാഷ്ട്രയില്‍ 1690ഉം പുള്ളിപ്പുലികളെയും കണ്ടെത്തി. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഒഡിഷ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 8071 പുള്ളിപ്പുലികളുണ്ട്. കര്‍ണാടക, തമിഴ്‌നാട്, ഗോവ , കേരളം എന്നിവിടങ്ങളിലായി 3387, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലായി 1253 പുള്ളിപ്പുലികളുണ്ട്. എന്നാല്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ 141 പുള്ളിപ്പുലികള്‍  മാത്രമാണ് ഉള്ളത്. 
വിവിധ ജീവികളുടെ എണ്ണത്തില്‍ ഏഷ്യയില്‍ 83 മുതല്‍ 87 വരെ കുറവുണ്ടെന്ന് വിലയിരുത്തുമ്പോഴാണ് രാജ്യത്തെ ഈ നേട്ടം. വേട്ടയാടലും വാസസ്ഥലങ്ങളുടെ നഷ്ടവും സ്വാഭാവിക ആവാസ വ്യവസ്ഥയിലും ഇര തേടലിലും നേരിടുന്ന വ്യതിയാനമാണ് ഇവയുടെ വംശവര്‍ധനയെ സാരമായി ബാധിക്കുന്നത്. വംശനാശ ഭീഷണിയോട് ചേര്‍ന്നുള്ളവയെന്ന കണക്കിലാണ് ഐയുസിഎന്‍ പട്ടികയില്‍ പുള്ളിപ്പുലിയെ വിശേഷിപ്പിക്കുന്നത്.


 

Latest News