Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടി; മൊബൈൽ ആപ്പ് പുറത്തിറക്കും

ചെന്നൈ- പുതിയ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങുന്ന കാര്യം നടൻ കമൽ ഹാസൻ സ്ഥിരീകരിച്ചു. ജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചായിരിക്കും പാർട്ടിയുടെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. ആരാധകർ രൂപീകരിച്ച കമൽ വെൽഫെയർ അസോസിയേഷൻ 39-ാം വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമൽ ഹാസൻ. 
തനിക്ക് സ്വിസ് ബാങ്കിൽ അക്കൗണ്ടില്ലെന്നും അവിടെയുള്ള കള്ളപ്പണം തിരികെ കൊണ്ടുവരികയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 
കമലിന്റെ ജന്മദിനമായ ഇന്ന് രാഷ്ട്രീയപ്രവേശന പ്രഖ്യാപനമുണ്ടാകുമെന്നു സൂചനയുണ്ടായിരുന്നു. എന്നാൽ ജനങ്ങളിൽനിന്നുള്ള സംഭാവനാ വിവരങ്ങൾ പങ്കുവെക്കുന്ന മൊബൈൽ ആപ്പ് ഇന്ന് പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 
ക്ഷേത്രങ്ങൾ പൊളിച്ചുനീക്കണമെന്നു താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മതത്തിന്റെ പേരിൽ വിഷം നൽകിയാൽ അതു കുടിക്കരുതെന്ന് മാത്രമാണ് പറഞ്ഞതെന്നും കമൽ ഹാസൻ വിശദീകരിച്ചു. എന്തു ചെയ്യുന്നുവെന്നതിലാണു കാര്യമെന്നും എത്രപേർ എതിർക്കുന്നുവെന്നതു പ്രശ്‌നമല്ലെന്നും   പറഞ്ഞ അദ്ദേഹം തുടർച്ചയായി അടിക്കാൻ താൻ മൃദംഗമല്ലെന്നും കൂട്ടിച്ചേർത്തു. 
അതിനിടെ, ഹിന്ദു ഭീകരവാദം നിലനിൽക്കുന്നുവെന്ന പ്രസ്താവനയുടെ പേരിൽ കമലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു ചെന്നൈ പോലീസിനു പരാതി ലഭിച്ചു. പ്രസ്താവനയുടെ പേരിലുള്ള ഹരജി വാരാണസി കോടതിയും പരിഗണിക്കാനിരിക്കുകയാണ്.
കമൽ ഹാസന്റെ മുഖത്തു കരി ഓയിൽ ഒഴിക്കുന്നവർക്ക് അലിഗഢിലെ മുസ്‌ലിം യൂത്ത് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ആമിർ റാഷിദ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വിവാദ പ്രസ്താവനകളിലൂടെ ഹിന്ദു, മുസ്‌ലിം ഭിന്നതയ്ക്കാണു കമലിന്റെ ശ്രമമെന്ന് ആരോപിച്ചാണിത്.

 

Latest News