വൈറസിന്റെ പുതിയ വകഭേദം മാരകമല്ലെന്ന് പഠനം

ന്യൂദൽഹി- ബ്രിട്ടനിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് ജാഗ്രതയോടെ പഠിച്ചു വരികയാണെന്നും പുതിയ വകഭേദം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽനിന്ന് എത്തിയ പത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ ഇന്ത്യയിൽ പുതിയ വൈറസിന്റെ സാന്നിധ്യമില്ലെന്നു ഉറപ്പിച്ചു പറയാനാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജനിതകമാറ്റം വന്ന ൈവറസുകൾക്ക് കോശങ്ങളെ ബാധിക്കാനുള്ള ശേഷി വർധിക്കുന്നതായി ലാബിൽ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
 

Latest News