വാഷിങ്ടന്‍- യുഎസുമായുള്ള തന്ത്രപ്രധാന ബന്ധം മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് യുഎസിന്റെ പരമോന്നത ബഹുമതിയായ ലീജിയന്‍ ഓഫ് മെരിറ്റ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് സമ്മാനിച്ചു. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിങ് സന്ധു പ്രധാനമന്ത്രിക്കു വേണ്ടി പുരസ്‌ക്കാരം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയനില്‍ നിന്നും ഏറ്റുവാങ്ങി. രാഷ്ട്രത്തലവന്‍മാര്‍ക്ക് മാത്രം നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയായ ചീഫ് കമാന്‍ഡര്‍ ഓഫ് ദി ലീജിയന്‍ ഒഫ് മെരിറ്റ് ആണ് മോഡിക്ക് ലഭിച്ചത്.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, മുന്‍ ജപാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവര്‍ക്ക് പ്രസിഡന്റ് ട്രംപ് ലീജിയന്‍ ഓഫ് മെരിറ്റ് ബഹുമതി സമ്മാനിച്ചു.