വിജനവീഥികള്‍, അനക്കമറ്റ തെരുവുകള്‍.... പ്രേതഭൂമി പോലെ ലണ്ടന്‍

ലണ്ടന്‍- ജനശൂന്യമായ തെരവുകള്‍, നിശബ്ദമായ നഗര ഭാഗങ്ങള്‍. ക്രിസ്മസ് ആഘോഷത്തിമിര്‍പ്പിന ഒരുക്കത്തിനിടെ ക്ഷണിക്കാത്ത അതിഥിയായി വന്നെത്തിയ കോവിഡിന്റെ പിടിയില്‍ ലണ്ടന്‍ അമര്‍ന്നുകഴിഞ്ഞു.
ആകം തിരക്കുള്ളത് ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന സ്റ്റോറുകളില്‍ മാത്രം. ലോകത്തെ വീണ്ടും നിശ്ചലാവസ്ഥയിലേക്ക് കോവിഡ് വലിച്ചുകൊണ്ടുപോകുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ ശാസ്ത്രലോകത്തിനും കഴിയുന്നുള്ളൂ.
നിലവിലുള്ളതിനേക്കാള്‍ 70 ശതമാനം കൂടുതല്‍ വ്യാപന ശേഷി പുതിയ വൈറസിന് ഉണ്ടെന്നാണ് കണ്ടെത്തല്‍. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് ബ്രിട്ടന്‍.
പുതിയ വൈറസ് കൂടുതല്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ളതാണെന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയതോടെയാണ് ലോകം കൂടുതല്‍ ജാഗ്രത പുലര്‍ത്തിത്തുടങ്ങിയത്. രാജ്യത്തെ സ്ഥിതി നിയന്ത്രണാതീതമാണെന്നും അതീവ ഗുരുതരമാണെന്നും ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മറ്റ് ഹാന്‍കോക്കും വ്യക്തമാക്കി. യു.കെയില്‍ പ്രതിദിന കോവിഡ് കണക്കുകളിലും ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

 

Latest News