ഭക്ഷ്യക്ഷാമ ഭീതിയില്‍ ലണ്ടന്‍

ലണ്ടന്‍- ലോകത്തെ വിറപ്പിച്ച മഹാമാരിയുടെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും ഭയത്തിന്റെ മുള്ളുകള്‍ വിതച്ച് കോവിഡ് വൈറസ്.     ജനിതക മാറ്റം വന്ന വൈറസിന്റെ ആക്രമണത്തില്‍ ഭയന്ന ലണ്ടന്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് മാറിയതോടെ ഭക്ഷ്യക്ഷാമമുണ്ടാകുമോ എന്ന ആശങ്കയിലാണ് നഗരവാസികള്‍.
ലണ്ടനിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആളുകള്‍ സാധനങ്ങള്‍ വാരിക്കൂട്ടി. വൈകുന്നേരമായപ്പോഴേക്കും പല സ്റ്റോറുകളിലും റാക്കുകള്‍ ഒഴിഞ്ഞു. ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ചരക്കുനീക്കം നിലച്ചതോടെ തികച്ചും ആശങ്കയിലാണ് രാജ്യം.

 

Latest News