കോട്ടയം- ജില്ലയില്‍ രണ്ടു സ്ഥലത്ത് ബി.ജെ.പി അംഗങ്ങള്‍ സംസ്‌കൃതത്തില്‍ സത്യ പ്രതിജ്ഞ ചൊല്ലിയത് സമൂഹ മാധ്യമങ്ങളില്‍ കൗതുകമായി.
കോട്ടയം നഗരസഭയിലെ കണ്ണാടിക്കടവ് (വാര്‍ഡ് 41) അംഗം കെ.ശങ്കരന്‍, അയ്മനം ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് അംഗ് ദേവകി ടീച്ചവര്‍ എന്നിവരാണ് മലയാളം ഒഴിവാക്കി സംസ്‌കൃതത്തില്‍ പ്രതിജ്ഞ ചൊല്ലിയത്. യോഗാചാര്യനാണ് കെ. ശങ്കരന്‍.
ദേവഭാഷയില്‍ സത്യപ്രതിജ്ഞ ചൊല്ലിയതിനെ ന്യായീകരിച്ചും ഇതേതു ഭാഷയെന്ന് പരിഹസിച്ച് എതിരാളികളും സമൂഹ മാധ്യമങ്ങളില്‍ ഏറ്റുമുട്ടുന്നുണ്ട്.






