Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി സാംസ്‌കാരിക വേദി  നോർക്ക കാർഡ് വിതരണം ചെയ്തു

പ്രവാസി സാംസ്‌കാരിക വേദി നോർക്ക കാർഡ് വിതരണം ശ്യാം ഗോവിന്ദ്  ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ - പ്രവാസി സാംസ്‌കാരിക വേദി മുഖേന ലഭിച്ച ആദ്യ ഘട്ട നോർക്ക കാർഡുകൾ വിതരണം ചെയ്തു. ഷറഫിയ ലക്കി ദർബാർ റസ്റ്റോറന്റിൽ നടന്ന ചടങ്ങ് പ്രസിഡന്റ് ശ്യാം ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. നാടിനെ പോറ്റുന്നവരാണ് പ്രവാസികളെന്നും അവരെ സേവിക്കലാണ് സംഘടനയുടെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 
രണ്ട് ലക്ഷം രൂപക്കുള്ള ഇൻഷുറൻസ് പരിരക്ഷ, അപകട മരണം, അംഗവൈകല്യം തുടങ്ങിയവക്കെല്ലാം ചെറിയൊരു ആശ്വാസമായിരിക്കും നോർക്ക കാർഡെന്ന് കെ.എം. ശാഫി പറഞ്ഞു. മൂന്ന് വർഷമാണ് നോർക്ക കാർഡിന്റെ കാലാവധി. ഗെയിൽ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് ഉസ്മാൻ പാണ്ടിക്കാട് പ്രസംഗിച്ചു. 
ജനറൽ സെക്രട്ടറി അബ്ദുറഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ആദ്യ ഘട്ടത്തിൽ 724 കാർഡുകളാണ് തയാറായിരിക്കുന്നത്. നിരവധി പ്രവർത്തകരുടെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് നോർക്ക കാർഡ് ഏറ്റവും ചുരുങ്ങിയ കാലയളവിൽ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിസാർ ഇരിട്ടി സ്വാഗതവും എൻ.പി അശ്‌റഫ് നന്ദിയും പറഞ്ഞു.

 

Latest News