Sorry, you need to enable JavaScript to visit this website.

അടുത്ത കൊല്ലം വാറ്റ് വരുമാനം 209 ബില്യൺ റിയാലായി ഉയരും

റിയാദ് - അടുത്ത വർഷം മൂല്യവർധിത നികുതി ഇനത്തിലെ വരുമാനം 20,900 കോടി റിയാലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി അൽജസീറ കാപ്പിറ്റൽ പറഞ്ഞു. അടുത്ത വർഷം മൂല്യവർധിത നികുതി വരുമാനത്തിൽ 47.7 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു ശതമാനത്തിൽ നിന്ന് പതിനഞ്ചു ശതമാനായി മൂല്യവർധിത നികുതി വർധിപ്പിച്ചതിന്റെ നേട്ടം അടുത്ത വർഷം മുഴുവൻ ലഭിക്കുന്നതിന്റെ ഫലമായാണ് വാറ്റ് വരുമാനം കുത്തനെ വർധിക്കുക. അടുത്ത വർഷത്തെ സൗദി അറേബ്യയുടെ സാമ്പത്തിക ലക്ഷ്യങ്ങൾ യാഥാർഥ്യബോധത്തോടെയുള്ളതാണ്. ഈ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ കഴിയുന്ന മികച്ച നിലയിലാണ് ദേശീയ സമ്പദ്‌വ്യവസ്ഥ. സാമ്പത്തിക വളർച്ച, സാമ്പത്തിക സ്ഥിരത, ധനസുസ്ഥിര എന്നിവ തമ്മിൽ സന്തുലനമുണ്ടാക്കുന്നതിന് സഹായിക്കുന്ന അനുയോജ്യമായ നയങ്ങളാണ് സൗദി അറേബ്യ അംഗീകരിച്ചിരിക്കുന്നത്. ഇത് സാമ്പത്തിക ഉണർവ് ഉത്തേജിപ്പിക്കുകയും ബജറ്റ് കമ്മി കുറക്കുകയും ചെയ്തു. 
അടുത്ത വർഷത്തെ ബജറ്റിൽ 10.3 ശതമാനം അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത കൊല്ലം 849 ബില്യൺ റിയാൽ വരുമാനമാണ് കണക്കാക്കുന്നത്. എണ്ണ വിലയുള്ള വർധനവ്, ആഗോള തലത്തിൽ കൊറോണ വാക്‌സിൻ വിതരണം ആരംഭിക്കൽ, വിലയിടിച്ചിൽ തടയാൻ ശ്രമിച്ച് എണ്ണയുൽപാദനം വെട്ടിക്കുറക്കൽ എന്നീ അനുകൂല സാഹചര്യങ്ങളുടെ ഫലമായി അടുത്ത വർഷം 849 ബില്യൺ റിയാൽ പൊതുവരുമാനം നേടാൻ സാധിക്കുമെന്ന കാര്യം ഉറപ്പാണ്. 

Latest News