Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോഷ്യൽ ഫോറം സിവിൽ സർവീസ്  കരിയർ ഗൈഡൻസ് രണ്ടാംഘട്ടം 24ന്

ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികൾ സിവിൽ സർവീസ് പഠന  കളരിയെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ വിവരിക്കുന്നു.

ജിദ്ദ- ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്ക് സിവിൽ സർവീസ് മേഖലയെ കുറിച്ച് അവബോധം പകരുന്നതിനും പരിശീലനം നൽകുന്നതിനും ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം നടത്തുന്ന പഠന കളരിയുടെ രണ്ടാം ഘട്ടം ഈ മാസം 24, 25 തീയതികളിൽ നടക്കും.  മക്ക റോഡിലെ ജിദ്ദ ഗാർഡനിലായിരിക്കും ദ്വിദിന സെമിനാർ സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. 
മോനുമെന്റൽ ഇൻസ്പിരേഷൻ ഇൻടു സിവിൽ സർവീസ് (എം.ഐ.സി.എസ്) പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്.കഴിഞ്ഞ ജനുവരിയിൽ നടന്ന 'മിക്‌സ്-2017' പ്രാരംഭഘട്ടം കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖാണ് ഉദ്ഘാടനം ചെയ്തത്. ഈ ക്യാമ്പ് വിദ്യാർഥികൾക്ക് ആത്മവിശ്വാസവും ലക്ഷ്യബോധവും നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പരിശീലന പരിപാടി സംഘടിപ്പിച്ചതെന്ന് അവർ വ്യക്തമാക്കി.  
പ്രാഥമിക പരിശീലനത്തിനു പുറമേ സിവിൽ സർവീസ് മേഖലയിലെ പ്രഗൽഭ പരിശീലകരുമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സംവദിക്കാനും അവസരം നൽകുന്ന വിധത്തിലാണ് രണ്ടാംഘട്ടം ആസൂത്രണം ചെയ്തിരിക്കുന്നത്. 
പ്രാഗൽഭ്യമുള്ള വിദ്യാർഥികൾക്ക് തുടർ പരിശീലനങ്ങൾക്കും ഐ.എ.എസ് പരീക്ഷാ തയാറെടുപ്പുകൾക്കുമായി പ്രശസ്തമായ പരിശീലന സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനാവശ്യമായ സേവനങ്ങൾ ലഭ്യമാക്കുമെന്നതാണ് മിക്‌സ്-2017 രണ്ടാംഘട്ടത്തിന്റെ പ്രത്യേകത. 
ഇന്ത്യയിലെ അറിയപ്പെടുന്ന പരിശീലകരായ കേരള സിവിൽ സർവീസസ് അക്കാദമി ഫാക്കൽറ്റി അഷിഫ്, ഫറൂഖ് കോളേജ് അക്കാദമി കോർഡിനേറ്ററും റിസോഴ്‌സ് പേഴ്‌സണുമായ അബു സാലി തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകും. ഇതോടനുബന്ധിച്ച് 26ന് കുടുംബാംഗങ്ങൾക്കും പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. 
പരിശീലനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ 
https://goo.gl/DMY6e4 എന്ന ലിങ്ക് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് 0507322337, 0503004082, 0534894547, 0503001840 നമ്പറുകളിലോ 
[email protected]  ഇമെയിലോ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ സോഷ്യൽ ഫോറം ജിദ്ദ പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ, സെക്രട്ടറി മുഹമ്മദ് അലി മംഗലാപുരം, റിസോഴ്‌സ് പേഴ്‌സൻ അൽ അമൻ തമിഴ്‌നാട്, കോ-ഓർഡിനേറ്റർ അലി കോയ എന്നിവർ പങ്കെടുത്തു.

Latest News