ന്യൂദല്‍ഹി-ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. യു.കെയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലിക വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ബ്രിട്ടനില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രനീക്കം. ഡിസംബര്‍ 31 വരെയാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് മുതല്‍ വിലക്ക് പ്രാബ്ലത്തില്‍ വരുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.






