ഉത്തരവില്‍ മുഴുവന്‍ പേരില്ല; എട്ടു മാസം ജയിലില്‍

ലഖ്‌നൗ- ജാമ്യ ഉത്തരവില്‍ മുഴുവന്‍ പേര് ഇല്ലാത്തതിനാല്‍ യു.പിയില്‍ ഒരാള്‍ക്ക് എട്ട് മാസം ജയിലില്‍ കഴിയേണ്ടിവന്നു.

അലഹബാദ് ഹൈക്കോടതി സിദ്ധാര്‍ഥ് നഗര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനു താക്കീത് നല്‍കിയ ശേഷമാണ് സംഭവം പുറംലോകമറിഞ്ഞത്.

ഹൈക്കോടതി ഏപ്രില്‍ ഒമ്പതിന് ജാമ്യം നല്‍കിയെങ്കിലും ഉത്തരവില്‍ മിഡില്‍ നെയിം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ വിട്ടയക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

ഉത്തരവില്‍ വിനോദ് ബറുആര്‍ എന്നാണ് എഴുതയിരുന്നത്. വിനോദ് കുമാര്‍ ബറുആര്‍ എന്നാണ് എഴുതേണ്ടിയിരുന്നത്.

 

Latest News