പൂനെ- ആറു മാസത്തേക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയ മഹാരാഷ്ട്രയില്‍ സാമൂഹിക അകലമുള്‍പ്പെടെ എല്ലാ ചട്ടങ്ങളും ലംഘിച്ച് എം.എല്‍.എയുടെ മകന്റെ വിവാഹം.
മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെ സംസ്ഥാനത്തെ നിരവധി രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത വിവാഹ ചടങ്ങാണ് വിവാദമായത്.
ബി.ജെ.പി എം.എല്‍.എ രാം സദ്ബുഡെയുടെ മകന്റെ ഞായറാഴ്ച രാത്രി നടന്ന വിവാഹത്തില്‍ എല്ലാ സാമൂഹിക അകലങ്ങളും ലംഘിക്കപ്പെട്ടു.
കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ ആളുകള്‍ സംബന്ധിച്ച ചടങ്ങില്‍ മാസ്‌ക് ധരിക്കാതെ അതിഥികള്‍ പങ്കെടുത്ത ഫോട്ടോകളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
അടുത്ത ആറുമാസത്തേക്ക് എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.