അല്‍വാര്‍- രാജസ്ഥാനില്‍ ബിസിനസുകാരനെ കൊലപ്പെടുത്തനായി ഹോട്ടലില്‍ മുറിയെടുത്ത അഞ്ചംഗ സംഘം ഹോട്ടല്‍ ജീവനക്കാരായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തു.
നീമ്രാനയിലാണ് ത്രീ സ്റ്റാര്‍ ഹോട്ടലിലെ ജോലിക്കാരായ രണ്ട് സ്ത്രീകളെ പ്രതികള്‍ തോക്ക് ചൂണ്ടി കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
നരേഷ് ഗുജ്ജാര്‍, ലോകേഷ്, രാഹുല്‍, ദന്‍വീര്‍, തിവാരി എന്നവരാണ് പ്രതികള്‍. ഹോട്ടലില്‍ റൂമെടുത്ത പ്രതികള്‍ അനാശാസ്യത്തിന് സ്ത്രീകളെ ഏര്‍പ്പെടുത്താന്‍ ആദ്യം മാനേജരോട് ആവശ്യപ്പെട്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ പ്രതികളില്‍ രണ്ടുപേര്‍ വനിതാ ജീവനക്കാര്‍ ഉറങ്ങിക്കിടക്കുന്ന മുറിയില്‍ അതിക്രമിച്ച് കയറി സ്തീകള്‍ക്കുനേരെ തോക്ക് ചൂണ്ടുകയായിരുന്നു.
ആയുധധാരികള്‍ മുറിയെടുത്തതായി മാനേജര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഹോട്ടല്‍ വളഞ്ഞ ശേഷമാണ് രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയതും അഞ്ച് പേരെ അറസ്റ്റ് ചെയ്തതും.






